പാലക്കാട് : കാഞ്ഞിരപ്പുഴ പാങ്ങോട് ഉന്നതിയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ. പാങ്ങോട് ഉന്നതിയിലെ വെട്ട് വീരനെയാണ്(52) പാമ്പൻ തോട് മലയിലെ ഇവരുടെ പഴയ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഭാര്യയും മക്കളും മലക്ക് താഴെ പാങ്ങോട് പുതിയ വീട്ടിലാണ് താമസം. വീട്ടിലേക്ക് വരാത്തതിനെ തുടർന്ന് മക്കൾ നടത്തിയ അന്വേഷണത്തിലാണ് മലക്ക് മുകളിലെ പഴയ വീട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.