തിരുവനന്തപുരം : തിരുവനന്തപുരം പാലോട് മധ്യവയസ്കനെ കാട്ടാന ചവിട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ വനം റേഞ്ച് പരിധിയിൽപ്പെട്ട വെൻകൊല്ല ഇലവുപാലം അടിപ്പറമ്പ് തടത്തരികത്തുവീട്ടിൽ ബാബുവിന്റെ(54) മൃതദേഹമാണ് കണ്ടെത്തിയത്. തെരച്ചിലിനൊടുവിൽ ഇന്നലെ രാത്രിയാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ നാല് ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു. കാട്ടുപാതക്ക് സമീപം ബാബുവിന്റെ വസ്ത്രങ്ങൾ കണ്ടിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് നീർച്ചാലിന് സമീപത്തായി ആന ചവിട്ടിക്കൊന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.