തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ സമരം പിൻവലിച്ചു. മുരളിയെ തത്കാലം എം ഡി പദവിയിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനം. മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് മിൽമ സമരം പിൻവലിക്കാൻ തീരുമാനമായത്. തൊഴിൽ തർക്കം പരിഹരിക്കുന്നതുവരെ മുരളിയെ ചുമതലയിൽ നിന്ന് മാറ്റി. അതേസമയം മിൽമയിൽ പ്രതിസന്ധി ഉണ്ടാകരുത്. അതായിരുന്നു സർക്കാരിന്റെ പരിഗണന. മുരളിയുടെ നിയമനവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. തത്കാലത്തേക്ക് എം ഡി പദവിയിൽ നിന്ന് മുരളി മാറി നിൽക്കും എന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.