തിരുവനന്തപുരം : വെളിച്ചെണ്ണ വിലവർധന പരിഹരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ഏത് കാലഘട്ടത്തേക്കാളും വില കുറവിൽ ഓണക്കാലത്ത് ലഭ്യമാക്കുമെന്നും ആവശ്യമെങ്കിൽ ആന്ധ്രാ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നേരിട്ട് പോയി മന്ത്രിമാരുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. വ്യാപകമായി സപ്ലൈകോ ഔട്ട്ലെറ്റുകൾ ഓണം പ്രമാണിച്ച് ആരംഭിക്കും. ആവശ്യമെങ്കിൽ ആന്ധ്രാ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നേരിട്ട് പോയി മന്ത്രിമാരുമായി ചർച്ച നടത്തും.
കേരളത്തിൽ വില കുറച്ച് കൊടുക്കാൻ ആണ് ശ്രമം. ഏത് കാലഘട്ടത്തേക്കാളും വില കുറവിൽ ഓണക്കാലത്ത് ലഭ്യമാക്കും. സാധനം ഇല്ലാത്തത് ഏതെങ്കിലും ഒരു ഔട്ട് ലേറ്റിലെ ഒറ്റപ്പെട്ട സംഭവമാകും. അല്ലാതെ പൊതുവായ സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. വിതുരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. സമരം ഏത് രീതിയിൽ ആകണമെന്ന് യൂത്ത് കോൺഗ്രസ് ചിന്തിക്കണമെന്നും ആശുപത്രി പ്രവർത്തങ്ങളെ തടസ്സപ്പെടുത്തിയും ആംബുലൻസ് തടഞ്ഞുമുള്ള സമരമല്ല വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.