തിരുവനന്തപുരം : ഓണക്കാലത്തും കേരളത്തെ അവഗണിച്ച് കേന്ദ്ര സർക്കാർ. പ്രത്യേക അരി വിഹിതം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഓണക്കാലത്തു സർക്കാർ ജനങ്ങളെ കൈ ഒഴിയില്ലെന്നും മന്ത്രി അറിയിച്ചു. ഓണക്കാലത്തും കേരളത്തിന്റെ ആവശ്യം അവഗണിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. മുൻഗണനേതര വിഭാഗക്കാർക്ക് ഭക്ഷ്യ ലഭ്യത ഉറപ്പാക്കാൻ അധിക അരി നൽകണമെന്നായിരുന്നു കേരളത്തിന്റെ ആവശ്ശ്യം. കേരളത്തെ പ്രത്യേകമായി കാണാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയതായി മന്ത്രി ജി ആർ അനിൽ പറഞ്ഞു.