തിരുവനന്തപുരം: മിത്ത് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ചിലർ പറയുമ്പോൾ വിവാദമാക്കുകയും മറ്റ് ചിലർ പറയുമ്പോൾ വിവാദമല്ലാതിരിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? ആ നിലപാട് ശരിയല്ല. “വിഷയം വിവാദമാണെങ്കിൽ അത് ആദ്യം തുടങ്ങിയത് സയൻസ് കോൺഗ്രസിൽ അല്ലേ എന്നും മന്ത്രി ചോദിച്ചു. സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാകാൻ പാടില്ല. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.