തിരുവനന്തപുരം : തൊഴിൽ സമരങ്ങളിൽ കേരളം ഏറ്റവും പിന്നിലെന്ന് മന്ത്രി എം ബി രാജേഷ്. തൊഴിൽ സമരങ്ങളെ സാമാന്യവൽക്കരിക്കരുതെന്നും തൊഴിൽ സമരങ്ങൾ വ്യവസായത്തിനെതിരാണെന്നത് തെറ്റാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “വ്യവസായ തളർച്ചയ്ക്ക് തൊഴിൽ സമരമാണ് കാരണമെന്നത് തെറ്റായ വാദമാണ്. കമ്പ്യൂട്ടറിനെ അല്ല എതിർത്തത്, തൊഴിൽ നഷ്ടത്തിന് എതിരായാണ് സമരം ചെയ്തത്. തൊഴിൽ നഷ്ടത്തിനെതിരെ ലോകത്ത് എമ്പാടും പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്.”- അദ്ദേഹം പറഞ്ഞു.