പാലക്കാട് : നവകേരള സദസിന് നഗരസഭ സെക്രട്ടറിമാർക്ക് ഫണ്ട് നൽകുന്നതിന് അനുമതി നൽകുന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത നടപടി സർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. നഗരസഭ സെക്രട്ടറി ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ചാണ് സ്റ്റേ. നഗരസഭകൾക്ക് കൗൺസിൽ ചേർന്ന് പണം നൽകാം. പറവൂർ നഗരസഭ ആദ്യം ഫണ്ട് നൽകാൻ തീരുമാനിച്ചു. ആ തീരുമാനം നടപ്പാക്കാനാണ് സെക്രട്ടറി ശ്രമിച്ചത്. പിന്നീടാണ് തിരക്കിട്ട് ഇത് തിരുത്താൻ ശ്രമിച്ചത്. വീണ്ടും കൗൺസിൽ വിളിച്ചു ചേർത്താണ് ഇത് തീരുമാനിച്ചത്. പ്രതിപക്ഷ നേതാവിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് തിരുത്താൻ ശ്രമിച്ചത്. ഫണ്ട് കാര്യത്തിൽ സർക്കാർ ആരെയും നിർബന്ധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.