മലപ്പുറം : എളമരംകടവ് പാലം ഉദ്ഘാടനം സംബന്ധിച്ച വിവാദത്തില്‍ വിശദീകരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത് വന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. എളമരം കടവ് പാലം അടക്കം സിആർഐഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിര്‍മിച്ചത്. ഇത്തരം പദ്ധതികളുടെ ഉദ്ഘാടനത്തിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി ആവശ്യമില്ല. നികുതിപ്പണത്തിൽ നിന്നാണ് കേന്ദ്രം ഫണ്ട് അനുവദിക്കുന്നത്. എങ്കിലും കേന്ദ്ര പ്രതിനിധികളെ വിളിക്കാൻ സംസ്ഥാന സർക്കാരിന് ഇഷ്ടക്കേടില്ലെന്നും മന്ത്രി വ്യക്തമാക്കി.