കോഴിക്കോട് : കൂളിമാട് പാലത്തിൻറെ തകർച്ചയിൽ വീഴ്ച വിശദീകരിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നത്. ജാക്കിയ്ക്ക് പ്രശ്നം ഉണ്ടായിരുന്നു. ബീമുകൾ ചരിഞ്ഞപ്പോൾ മുൻകരുതലെടുത്തില്ല. ഇത് വ്യക്തമാക്കുന്ന എൻ ഐ ടിയുടെ റിപ്പോർട്ട് കിട്ടിയെന്നും പൊതമരാമത്ത്മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിർമാണ പ്രവര്ർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എൻ ഐ ടിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്തിൻറെ നിർമാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗ നിർദേശങ്ങൾ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. നിർമാണം പുരോഗമിക്കുന്ന പദ്ധതികളിൽ മിന്നൽ പരിശോധന നടത്തുമെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.