തിരുവനന്തപുരം; വിളകളുടെ വില തകർച്ചയും കർഷകർ നേരിടുന്ന വെല്ലുവിളിയും സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ടി സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കാർഷിക സർവകലാശാലയ്ക്ക് പോലും ദ്രുതവാട്ടമാണെന്ന് സിദ്ദിഖ് കുറ്റപ്പെടുത്തി. സര്‍വ്വകലാശാലയുടെ റാങ്കിംഗ് ഇരുപത്തിയെട്ടാം സ്ഥാനത്തേക്ക് താഴ്ന്നു.വയനാട്ടിൽ മാത്രം 2016 മുതൽ 11 കർഷകർ ജീവനൊടുക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിലതകർച്ചക്ക് കാരണം സംസ്ഥാന സർക്കാർ നയം കൊണ്ടല്ലെന്നു മന്ത്രി പി പ്രസാദ്.വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.സർഫാസി നിയമം കർഷകർക്ക് വലിയ കുരുക്കാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭയില്‍ തുടര്‍ന്നു.
അതിനിടെ സഭയിലെ പെരുമാറ്റത്തെച്ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്പോരുണ്ടായി.താന്‍ സംസാരിക്കുമ്പോള്‍ ഭരണപക്ഷത്തുനിന്ന് മോശം പരാമർശങ്ങൾ ഉണ്ടാകുന്നു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സഭയിൽ ബഹുമാനത്തോടെ പെരുമാറണം എന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരി.സ്പീക്കർ ചുരുക്കണം എന്നു പറഞ്ഞപ്പോൾ പ്രതിപക്ഷ നിര ചാടി.എല്ലാവർക്കും പരസ്പര ബഹുമാനം വേണമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.ഏറ്റവും അപശബ്ദം ഉണ്ടാക്കിയ അംഗങ്ങൾ എന്ന് ആരും അറിയപ്പെടരുത് എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.