കൊച്ചി: വൈറ്റില, ഇടപ്പള്ളി ജങ്ഷനുകളിൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വൈറ്റിലയിലെ പരിഷ്കാരങ്ങള്‍ സംബന്ധിച്ച് നാറ്റ്പാക്കും ദേശീയപാത അതോറിറ്റിയുടെ കണ്‍സള്‍ട്ടന്‍സിയും നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുധാരണയിലെത്തും. ഇടപ്പള്ളിയില്‍ റോഡ് വീതി കൂട്ടിയും ഫ്ളൈ ഓവര്‍ നിര്‍മിച്ചും ഗതാഗതം സുഗമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേയർ എം അനിൽകുമാര്‍, ഹൈബി ഈഡന് എം പി, കളമശ്ശേരി നഗരസഭ ചെയര്‍പഴ്സണ്‍ സീമ കണ്ണന്, എഡിഎം എസ് ഷാജഹാന്, സിറ്റി പോലീസ് കമീഷണർ സി എച്ച് നാഗരാജു എന്നിവര്‍ക്കൊപ്പം ജങ്ഷനുകള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.