തിരുവനന്തപുരം> വിദ്യാർഥികളുടെ ഉപരിപഠനം തടസപ്പെടുന്നത് ഒഴിവാക്കാൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ സർവകലാശാലകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആർ ബിന്ദു. പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയം വരെ സാവകാശം നൽകാൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകി.
ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ്), ബിഎഡ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്സുകൾ അവസാന സെമസ്റ്റർ/വർഷം പഠിക്കുന്ന വിദ്യാർഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസമുണ്ടാകാറുണ്ട്. ഇവർക്ക് വിവിധ കോഴ്സുകളിലേക്ക് നടക്കുന്ന പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് -മന്ത്രി പറഞ്ഞു.