തിരുവനന്തപുരം: നടൻ അലൻസിയറിൻ്റെ പെൺപ്രതിമ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. അലൻസിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹിർസ്പുരണമാണ്. ഒരിക്കലും അത്തരമൊരു വേദിയിൽ നടത്താൻ പാടില്ലായിരുന്നു. നിർഭാഗ്യകരമായിപ്പോയി. അത് ഒഴിവാക്കേണ്ടതായിരുന്നു. നിരന്തരമുള്ള ബോധവത്കരണത്തിലൂടെ മാത്രമേ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാനാവൂ എന്നും ആർ ബിന്ദു പ്രതികരിച്ചു. 70 വയസ് കഴിഞ്ഞവരെയും ഗസ്റ്റ് ലക്ചർ ആക്കാമെന്ന ഉത്തവിറക്കിയത് കൊളേജ് എഡ്യൂക്കേഷൻ ഡയറക്ടറാണ്. പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അത് പുന:പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.