തൃശൂര്‍ : തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് മന്ത്രി ആര്.ബിന്ദുവിന്റെ ഇടപെടല്‍ മൂലമാണെന്നാരോപിച്ച് കെ.എസ്.യു ആര് ബിന്ദുവിന്റെ ഫ്ളക്സ് ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ചു. അയ്യന്തോള്‍ കളക്ടറേറ്റിനു മുന്നിലെ ഫ്ളക്സില്‍ ആണ് കരിയോയില്‍ ഒഴിച്ചത്. കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ മന്ത്രി ആര് ബിന്ദുവിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിഷേധം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച നവകേരള സദസിന്റെ ഹോഡിങ്ങില്‍ ആര് ബിന്ദുവിന്റെ ചിത്രത്തിലാണ് കരിയോയില്‍ ഒഴിച്ചത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുണ്‍ രാജേന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറി സുദേവ് എന്നിവരുടെ നേതൃത്വത്തിലാണ് കരിയോയില്‍ ഒഴിച്ചത്. വരും ദിവസങ്ങളില്‍ മന്ത്രിയെ വഴിയില്‍ തടയുമെന്നും കെ.എസ്.യു നേതാക്കള്‍ പറഞ്ഞു.