തിരുവനന്തപുരം: സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് ക്രമം പാലിച്ച് ഗവർണറുടെ അടുത്തെത്തുമെന്ന് പി രാജീവ്. ഓർഡിനൻസ് വരുന്നതിനു മുൻപ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ പറയുമെന്ന് കരുതുന്നില്ല. മുൻവിധിയോടെ കാണേണ്ട കാര്യമില്ലെന്നും മന്ത്രി കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബിൽ രാഷ്ട്രപതിയുടെ പരിഗണയിൽ ആണെങ്കിൽ ഓർഡിനൻസ് ഇറക്കാൻ ആവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്ത് ചെയ്യുമെന്ന് തനിക്ക് പറയാനാവില്ല. ഗവർണർ ആവശ്യമുള്ള നിലപാട് സ്വീകരിക്കും. നിയമസഭാ സമ്മേളനം തുടങ്ങിയിട്ടില്ല. എല്ലാത്തിനും രാജ്യത്ത് ചട്ടങ്ങൾ നിലവിലുണ്ട്. അതനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.