ന്യൂഡല്‍ഹി: വിദ്വേഷ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കിയതിന് പിന്നില്‍ വിദേശ ശക്തികളുണ്ടെന്നാണ് ആരോപണം. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു പരാമര്‍ശം. ‘കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ വിദേശ ശക്തികളുടെ കൈകടത്തല്‍ വ്യക്തമാണ്. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍. രാജ്യത്തിന്റെ ആണവായുധങ്ങള്‍ അവര്‍ ഇല്ലാതാക്കും. ജാതിയുടെയും പ്രാദേശികതയുടെയും പേരില്‍ അവര്‍ രാജ്യത്തെ വിഭജിക്കും.
‘കോണ്‍ഗ്രസിനെ വളഞ്ഞ തുക്‌ഡെ തുക്‌ഡെ ഗ്യാങ് അവരുടെ ആശയങ്ങള്‍ ഹൈജാക്ക് ചെയ്തു. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കണോ എന്ന് നിങ്ങള്‍ തീരുമാനിക്കണം. മുസ്ലിങ്ങള്‍ക്ക് നമ്മള്‍ തുല്യഅവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. പക്ഷെ മതത്തിന്റെ അടിസ്ഥാനത്തില്ല, അവരുടെ അവകാശമായതിനാലാണ് അത് നല്‍കിയത്’, ഹിമാചല്‍ പ്രദേശിലെ ഹമിര്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അനുരാഗ് താക്കൂര്‍ പറഞ്ഞു.