കൊച്ചി: പ്രഖ്യാപനത്തിനപ്പുറം നടപ്പിലാക്കാനുള്ള ആര്‍ജവമാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ യുഡിഎഫില്‍ നിന്നു വ്യത്യസ്തമാക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്. രണ്ടു മുന്നണികളിലും പ്രവര്‍ത്തിച്ചയാളെന്ന നിലയില്‍ തനിക്ക് അതാണു മനസ്സിലായത്. സർക്കാരിന്റെ നിലപാടുകള്‍ക്കുള്ള വോട്ടായിരിക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വികസന വിഷയങ്ങളും കോവിഡ് കാലത്തു സർക്കാർ സ്വീകരിച്ച സാധുജനസംരക്ഷണ പദ്ധതികളും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു ഗുണം ചെയ്യും. സിൽവർലൈൻ പദ്ധതിയുടെ സ്വാധീനം തിരഞ്ഞെടുപ്പു കഴിയുമ്പോൾ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.