ആലപ്പുഴ : കഞ്ചാവ് കേസില്‍ ഒന്‍പതാം പ്രതിയായ യു പ്രതിഭ എംഎല്‍എയുടെ മകനെ ന്യായീകരിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി സജി ചെറിയാന്‍. എക്‌സൈസ് ആദ്യം കുട്ടികളെ ഉപദേശിക്കണമായിരുന്നു. കായംകുളം എംഎല്‍എ യു പ്രതിഭയെ പലരും വേട്ടയാടുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു. എക്‌സൈസുകാര്‍ ചെയ്യേണ്ട കാര്യം ചെയ്യാതെ ഇങ്ങനെ പിടിച്ചെടുത്തു. പ്രതിഭ എംഎല്‍എയുടെ മകന്റെ പേരില്‍ എന്തിനാണ് കേസ് എടുക്കുന്നത്. ആരുടെ പോക്കറ്റില്‍ നിന്നാണോ വസ്തു പിടിച്ചെടുത്തത് അയാള്‍ക്കെതിരെയല്ലേ കേസെടുക്കേണ്ടത്. ഒരു കുറ്റവും ചെയ്തിട്ടില്ലാത്തയാള്‍ക്കെതിരെ എന്തിനാണ് കേസെടുക്കുന്നത്. അവധിക്ക് വന്ന കുട്ടികളൊക്കെ ഒത്തുകൂടിയതാണ്. ചില കുട്ടികളൊക്കെ വലിച്ചു സത്യമാണ്. മകന്‍ വലിച്ചിട്ടില്ലെന്നാണ് പ്രതിഭ പറയുന്നത്.’ എന്നായിരുന്നു സജി ചെറിയാൻ്റെ പ്രതികരണം.
ആരോ ഒറ്റിക്കൊടുത്തതാണ്. തുടര്‍ന്ന് ഒരാളില്‍ നിന്നും എക്‌സൈസ് കഞ്ചാവ് പിടിച്ചെടുത്തു. മൂന്ന് ഗ്രാം ആയിരുന്നു. ഒന്നുകില്‍ കുട്ടികളെ വിളിച്ച് ‘ഡേയ് തെറ്റായി പോയി’ എന്ന് പറയാം. മാതാപിതാക്കളെ വിളിച്ചുവരുത്തി പറയാം. പ്ലാന്‍ ചെയ്ത് നടത്തിയ കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണ് നിലവില്‍ ചെയ്യുന്നത്. പ്രതിഭയെ ഒറ്റപ്പെടുത്തി വേട്ടയാടി മൂലക്കിരുത്താനാണ് ശ്രമം. ഇതിന്റെ പിന്നില്‍ വലതുപക്ഷ രാഷ്ട്രീയം പേറുന്നവരാണ്. നമ്മള്‍ ഗൂഢാലോചനയുടെ ഭാഗമാവരുതെന്നും സജി ചെറിയാാന്‍ പ്രതികരിച്ചു. പുകവലിച്ചതിന് എന്തിനാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നത് എന്ന സജിചെറിയാന്റെ പ്രസംഗം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിലാണ് വിശദീകരണം.