കൊച്ചി : ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ എന്ന ചോദ്യവുമായി മന്ത്രി വി.എൻ വാസവൻ. അങ്ങനെ വന്നാൽ മന്ത്രിമാരുടെ സ്ഥിതി എന്താകുമെന്ന് വി.എൻ വാസവൻ ചോദിച്ചു. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ സംഭവം ദൗർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ കെട്ടിടം ശോചനീയാവസ്ഥയിലെന്ന് റിപ്പോർട്ട് നൽകി. അന്ന് ഒന്നും ചെയ്തില്ല. എൽഡിഎഫ് സർക്കാർ വന്നു ആവശ്യമായ തുക വകയിരുത്തി. നാല് പുതിയ കെട്ടിടങ്ങൾ വന്നു. ഉണ്ടായ സംഭവം ദൗർഭാഗ്യകരമാണ്. അടുത്ത ക്യാബിനറ്റിൽ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കും. ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ. അങ്ങനെ വന്നാൽ മന്ത്രിമാരുടെ സ്ഥിതി എന്താകും. ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ എന്ന് വി.എൻ വാസവൻ ചോദിച്ചു.