കോട്ടയം : കുവൈറ്റിൽ അപകടത്തിൽ മരണമടഞ്ഞവരുടെ വീടുകളിൽ സന്ദർശനം നടത്തി മന്ത്രി വിഎൻ വാസവൻ. മരണപ്പെട്ട കുടംബങ്ങളിലെ അവസ്ഥ സങ്കടകരമാണ്. മരണമടഞ്ഞ പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രാഹം തൻ്റെ അയൽവാസി കൂടിയാണ്. സ്വന്തമായി പണി കഴിച്ച വീട്ടിൽ താമസിക്കാൻ ഒരുങ്ങുമ്പോഴാണ് അന്ത്യം സംഭവിച്ചത്. ആ ദുഖം കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.
മരണമടഞ്ഞവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും, പരുക്കേറ്റവർക്ക് മതിയായ ചികിത്സ നൽകുന്നതിനും ആണ് സർക്കാർ ഒരു മന്ത്രിയെ കുവൈറ്റിലേക്ക് അയക്കാൻ തീരുമാനിച്ചത്. എന്നാൽ പോവാൻ അനുമതി ലഭിക്കാതിരുന്നത് ദൗർഭാഗ്യകരമാണെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.