തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക പുതുക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ബുധനാഴ്ച മുതല്‍ പുതിയ ഉത്തരസൂചിക പ്രകാരം മൂല്യനിര്‍ണയം നടത്തും. അധ്യാപകരുടെ ബഹിഷ്കരണം പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും. ബഹിഷ്കരിച്ച 12 പേര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.
ഉത്തരസൂചിക പുനഃപരിശോധിക്കാന്‍ പതിനഞ്ചംഗ സമിതിയെ നിയോഗിച്ചു. ഇതുവരെ നോക്കിയ 28,000 പേപ്പറുകള്‍ പുതിയ ഉത്തരസൂചിക പ്രകാരം വീണ്ടും പരിശോധിക്കും. ഫലപ്രഖ്യാപനം സമയബന്ധിതമായി നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.












