കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആര് വോട്ടു തന്നാലും എൽഡിഎഫ് സസന്തോഷം സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇടതുപക്ഷത്തിന് അനുകൂലമായുള്ള മുന്നേറ്റമാണ് വോട്ടർമാർക്കിടയിൽ ഉള്ളത്. യുഡിഎഫ് ജയിച്ചതുകൊണ്ട് ഇവിടെ വികസനം വരാൻ പോകുന്നില്ല. എൽഡിഎഫ് ജയിച്ചാലെ വികസനം വരൂ. ആര് വോട്ട് തന്നാലും ഞങ്ങൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ശക്തമായ രാഷ്ട്രീയ മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ നാലാം മുന്നണി എന്നു പറഞ്ഞാൽ ഒന്നും നടക്കില്ല. ജനങ്ങൾ ബോധമില്ലാത്തവരാണോ? സമ്പത്തു കൊണ്ട് രാഷ്ട്രീയത്തെ കീഴടക്കാൻ പറ്റുമോ?. സ്വതന്ത്ര വേഷം കെട്ടിയിറങ്ങുന്നവർ സ്ഥായിയല്ല. മുൻപ് പറ്റിയ തെറ്റ് തിരുത്താൻ തൃക്കാക്കരയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.