തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂൾ അവധിക്കാലം ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മഴക്കാലത്ത് മലയോര പ്രദേശത്തും തീരദേശത്തുമുള്ള കുട്ടികൾക്ക് സ്കൂളിലെത്താൻ ബുദ്ധിമുട്ടാണ്. കനത്ത മഴ കണക്കിലെടുത്തുള്ള നിർദ്ദേശം മുന്നോട്ട് വെക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികരണങ്ങള്‍ മുഖ്യമന്ത്രി അറിയിക്കുമെന്നും മന്ത്രി പ്രതികരിച്ചു. വേനല്‍ക്കാലത്ത് അവധി നല്‍കുന്ന രീതിക്കും വ്യക്തമായ കാരണങ്ങളുണ്ട്. ഗുണ-ദോഷങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം എല്ലാവരുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ നിര്‍ദേശം നടപ്പാക്കൂ എന്നും മന്ത്രി വ്യക്തമാക്കി.