കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ തനിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ കാര്യം അവരോട് തന്നെ ചോദിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പാലക്കാട് നിപ അവലോകന യോഗത്തിൽ എത്തിയതായിരുന്നു മന്ത്രി. പകൽ വെളിച്ചത്തിലല്ലാതെ മന്ത്രിക്ക് പുറത്തിറങ്ങാൻ കഴിയില്ലെന്ന രമേശ് ചെന്നിത്തലയുടെ ആക്ഷേപങ്ങൾക്കും മന്ത്രി മറുപടി പറഞ്ഞു. പകൽ 7 മണിക്ക് തങ്ങളുടെ നാട്ടിലൊക്കെ പകൽ തന്നെയാണ്. കേരളത്തിൽ മറ്റ് നാട്ടിൽ എങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.