തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന് പുറത്തുപോയി പോസ്റ്റുമോര്‍ട്ടം പഠിക്കേണ്ടി വരുന്ന സാഹചര്യം പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വിഷയം പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിഷയം പരിഹരിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു.
”കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടു. കേരളത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കേരളത്തിന് പുറത്തുപോയി പോസ്റ്റുമോര്‍ട്ടം കണ്ട് പഠിക്കേണ്ടി വരുന്ന സാഹചര്യത്തെക്കുറിച്ച് എഴുതി അറിയിക്കുന്നത് ശ്രീലക്ഷ്മിയാണ്. ഇത് പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരിഹരിക്കപ്പെടും.”-മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസമാണ് ശ്രീലക്ഷമിയെന്ന അധ്യാപിക പ്രശ്‌നം വിവരിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. മന്ത്രി വീണാ ജോര്‍ജ് വിഷയത്തില്‍ ഇടപെട്ടതില്‍ നന്ദിയുണ്ടെന്ന് ശ്രീലക്ഷ്മി പറഞ്ഞു. പോസ്റ്റില്‍ പറഞ്ഞതിന്റെ ആവശ്യകതയും അന്തസത്തയും മനസിലാക്കിയതിന് നന്ദിയുണ്ട്. സര്‍ക്കാരിന്റെ ഈ സപ്പോര്‍ട്ട് വളരെ വലിയ ഊര്‍ജമാണ് അധ്യാപിക എന്ന നിലയില്‍ നല്‍കുന്നതെന്നും ശ്രീലക്ഷ്മി പറഞ്ഞു.