തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധനയുണ്ടാകുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. 100 ശതമാനമാണ് കേസുകളിലെ വർധനവ്. ആരോഗ്യ പ്രവർത്തകർക്കിടയിലും കൊവിഡ് വ്യാപനം ശക്തമാണെന്നും തയാറെടുപ്പുകൾ വിലയിരുത്തിയതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ കൂടുകയാണെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പ്രോട്ടോകോൾ അനിവാര്യമാണെന്നും മുന്നൊരുക്കത്തിന്റെ ഭാഗമായി 13 കമ്മിറ്റികൾ പുനസംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു. 416.63 മെട്രിക് ടൺ ഓക്സിജൻ ശേഖരമുണ്ട്. പരിശോധന നടത്തുന്നതിന് കേന്ദ്ര മാർഗനിർദ്ദേശം പാലിക്കുമെന്ന് മന്ത്രി അറിയിച്ചു.
ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 20 മുതൽ 40 വരെ പ്രായക്കാരിൽ കൊവിഡ് കേസുകൾ കൂടുതലാണെന്ന് മന്ത്രി പറഞ്ഞു. കൗമാര വാക്സീനേഷൻ 39 ശതമാനം പേർക്ക് ഒന്നാം കൊടുത്തതായി അവർ അറിയിച്ചു. 155 ഒമിക്രോൺ കേസുകൾ രോഗം ഭേദമായി ആശുപത്രി വിട്ടതായും മന്ത്രി അറിയിച്ചു. പാർട്ടി സമ്മേളനങ്ങളിലെ കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട് എവിടെ ആയാലും പ്രോട്ടോകോൾ പാലിക്കണമെന്നായിരുന്നു ആരോഗ്യന്ത്രിയുടെ ചോദ്യത്തിനുള്ള മറുപടി. പൊതുയോഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും എല്ലായിടത്തും ബാധകമാണെ്നും ക്ലസ്റ്ററുകളിൽ നിന്ന് ഒമിക്രോൺ ഇതുവരെയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതൽ ആളുകളെ അവശ്യമാകുന്ന സാഹചര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചു. 2001 മുതലുള്ള ഫയലുകളാണ് നഷ്ടപ്പെട്ടതെന്നും പുതിയ പരാതി ആവശ്യമെങ്കിൽ നൽകുമെന്നും അറിയിച്ച മന്ത്രി ആൾകൂട്ട നിയന്ത്രണത്തിൽ ഇന്നലെയാണ് തീരുമാനം എടുത്തതെന്നും വ്യക്തമാക്കി.