പറവൂർ: മൂത്തകുന്നം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരാളെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു. മൂത്തകുന്നം കളവമ്പാറ സുധിയാണ് (65) അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ച 5.30ന് ആശുപത്രിയിലെത്തിയ ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി.
ഇയാൾ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ നഴ്സ് മറ്റൊരു മുറിയിൽ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.