തിരുവനന്തപുരം: തിരുവനന്തപുരത്ത് വഴിയാത്രക്കാരിയായ സ്ത്രീക്ക് നേരെ മോശമായി പെരുമാറിയ സംഭവത്തിലെ പ്രതി പിടിയിൽ. ഉള്ളൂർ സ്വദേശി ജയ്സണാണ് പ്രതി. പബ്ലിക് ലൈബ്രറിയിൽ ക്യാന്റീൻ ജീവനക്കാരനാണ് ഇയാൾ. ഉച്ചക്കാണ് ഇയാൾ വഴിയാത്രക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറിയത്. ക്രൈെം ബ്രാഞ്ച് ഇൻസ്പെക്ടറുടെ ഭാര്യക്കാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. ബൈക്കിൽ എത്തിയ ഇയാൾ സ്ത്രീയോട് മോശമായി സംസാരിക്കുകയായിരുന്നു. പാറ്റൂർ മൂലവിളാകത്ത് വെച്ച് ഉച്ചക്കായിരുന്നു സംഭവം. പേട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്.