• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

17കാരി കൂട്ടുകാരനെ വിശ്വസിച്ചു, നടന്നത് ചതി; ഹോട്ടലിലെത്തിച്ച് പീഡനം, ബീച്ച് ഫോട്ടോഗ്രാഫറടക്കം 10 പേർ പിടിയിൽ

by Web Desk 04 - News Kerala 24
January 2, 2024 : 4:43 pm
0
A A
0
17കാരി കൂട്ടുകാരനെ വിശ്വസിച്ചു, നടന്നത് ചതി; ഹോട്ടലിലെത്തിച്ച് പീഡനം, ബീച്ച് ഫോട്ടോഗ്രാഫറടക്കം 10 പേർ പിടിയിൽ

വിശാഖപട്ടണം: ആന്ധ്രാപ്രദേശിനെ ഞെട്ടിച്ച, 17കാരിയെ അഞ്ച് ദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 22ന് ആണ് കേസിന് ആസ്പദമായ സംഭവം. ആൺസുഹൃത്തിനൊപ്പം ബീച്ചിലേക്ക് പോയ 17 കാരിയെ ഹോട്ടല്‍മുറിയില്‍വെച്ചും ആര്‍.കെ. ബീച്ചിന് സമീപത്തുവെച്ചും കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വിശാഖപട്ടണത്തെ ഒരു വീട്ടില്‍ ജോലിചെയ്തിരുന്ന 17-കാരിയാണ് അഞ്ചുദിവസത്തോളം ആൺസുഹൃത്തിന്‍റെയും സുഹൃത്തുക്കളുടേയും കൂട്ടബലാത്സംഗത്തിനിരയായത്. പെൺകുട്ടിയുടെ സുഹൃത്തായ യുവാവ്, ഇയാളുടെ സുഹൃത്തുക്കൾ ആയ 9 പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആർകെ ബീച്ചിലെ ഫോട്ടോഗ്രാഫർമാർ അടക്കമുള്ളവരാണ് പ്രതികളെന്നാണ് വിവരം. വിശാഖപട്ടണം, തൂനി, രാജമുണ്ഡ്രി സ്വദേശികളായ ഇവരുടെ കൂടുതല്‍വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഡിസംബർ 22ന് മകളെ കാണാനില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയതോടെയാണ് കൂട്ടബലാത്സംഗത്തിന്‍റെ വിവരം പുറത്തറിയുന്നത്. അന്വേഷണം ആരംഭിച്ച പൊലീസ് ഡിസംബർ 30ന് ഒഡീഷയിൽ നിന്നാണ് 17 കാരിയെ കണ്ടെത്തുന്നത്. പെൺകുട്ടിയെ ചോദ്യം ചെയ്തതോടെയാണ് കൊടിയ പീഡനത്തിന്‍റെ വിവരം പുറത്തറിയുന്നത്. ഡിസംബർ 22ന് പെൺകുട്ടിയുടെ സുഹൃത്ത് ഇവരെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആദ്യം ബീച്ചിലേക്കും പിന്നെ ഒരു ഹോട്ടലിലേക്കും കൂട്ടികൊണ്ടുപോയി. ആൺസുഹൃത്തിനെ വിശ്വസിച്ച് കൂടെയിറങ്ങിയ പെൺകുട്ടി പിന്നീടാണ് കൊടും ചതി മനസിലാക്കുന്നത്. ഹോട്ടലിൽ വെച്ച് യുവാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പിന്നീട് ഇയാള്‍ തന്‍റെ സുഹൃത്തുക്കളെയും വിളിച്ച് വരുത്തി.

ഇഴരും പെൺകുട്ടിയെ ഹോട്ടലിലും ബീച്ചിന്‍റെ പരിസരത്തും വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഒടുവിൽ അവശയായ പെൺകുട്ടിയെ ഹോട്ടലിലുപേക്ഷിച്ച് യുവാവും കൂട്ടുകാരും മുങ്ങി. കടുത്ത മാനസികപ്രയാസത്തിലായിരുന്നതിനാല്‍ വീട്ടിലെത്തിയിട്ടും പെണ്‍കുട്ടി തനിക്ക് നേരിട്ട പീഡനത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. വീട്ടിലേക്ക് പോകാതെ എവിടെയെങ്കിലും പോയി ജീവനൊടുക്കാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം. ഒടുവിൽ ട്രെയിൻ കയറി ഒഡീഷയിലേക്ക് പോയി. ഇതിനിടെ ഒരു യുവാവ് വന്ന് മകളെ വിളിച്ച് ബീച്ചിന് സമീപത്തേക്ക് കൊണ്ടുപോയതായി പിതാവും പൊലീസിൽ വിവരമറിയിച്ചിരുന്നു. ഇതോടെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒഡീഷയിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുന്നത്.

കുട്ടിയെ നാട്ടിലെത്തിച്ച് കൌൺസിംലിഗംന് വിധേയയാക്കി. ഇതോടെയാണ് താൻ നേരിട്ട കൊടിയ പീഡനത്തെക്കുറിച്ച് പതിനേഴുകാരി പൊലീസിനോട് വെളിപ്പെടുത്തിയത്. വിശാഖപട്ടണത്തെ ഹോട്ടലില്‍വെച്ച് ആണ്‍സുഹൃത്താണ് തന്നെ ആദ്യം ബലാത്സംഗംചെയ്തതെന്നാണ് പെണ്‍കുട്ടി പൊലീസിന് നൽകിയ മൊഴി. പിന്നാലെ ആണ്‍സുഹൃത്ത് അയാളുടെ സുഹൃത്തുക്കളെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയെന്നും അവരും തന്നെ പീഡിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകി. ഇതോടെയാണ് പൊലീസ് പീഡനക്കേസ് രജസ്റ്റർ ചെയ്ത് ആൺസുഹൃത്തടക്കമുള്ള പ്രതികളെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

75 ലക്ഷം ഈ ജില്ലയിലേക്ക്, ആരാണ് ആ ഭാഗ്യശാലി ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

Next Post

ജാതി സർവേയുമായി മുന്നോട്ട് പോകാം; ബിഹാർ സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ജാതി സർവേയുമായി മുന്നോട്ട് പോകാം; ബിഹാർ സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

ജാതി സർവേയുമായി മുന്നോട്ട് പോകാം; ബിഹാർ സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

ജപ്പാനിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; 379 യാത്രക്കാരെ രക്ഷപ്പെടുത്തി, അഞ്ചു പേരുടെ വിവരമില്ല

ജപ്പാനിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; 379 യാത്രക്കാരെ രക്ഷപ്പെടുത്തി, അഞ്ചു പേരുടെ വിവരമില്ല

ഷാർജയിൽ വാഹനാപകടം: രണ്ട്​ മലയാളികൾ മരിച്ചു; മൂന്ന്​ പേർക്ക്​ പരിക്ക്​

ഷാർജയിൽ വാഹനാപകടം: രണ്ട്​ മലയാളികൾ മരിച്ചു; മൂന്ന്​ പേർക്ക്​ പരിക്ക്​

കുട്ടികർഷകരെ ചേർത്തുപിടിച്ച് കേരളം; സർക്കാർ സഹായം ഉറപ്പ് നൽകി മന്ത്രിമാർ

കുട്ടികർഷകരെ ചേർത്തുപിടിച്ച് കേരളം; സർക്കാർ സഹായം ഉറപ്പ് നൽകി മന്ത്രിമാർ

അമ്മയെ ഓർത്താണ് ആത്മഹത്യ ചെയ്യാത്തത്, നേരിട്ട മെന്റൽ ട്രോമ ചെറുതല്ല: ഭാവനയെ കുറിച്ച് സംയുക്ത

അമ്മയെ ഓർത്താണ് ആത്മഹത്യ ചെയ്യാത്തത്, നേരിട്ട മെന്റൽ ട്രോമ ചെറുതല്ല: ഭാവനയെ കുറിച്ച് സംയുക്ത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In