കോഴിക്കോട് ∙ കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി നടത്തുന്ന ദേശീയ ശാസ്ത്രമേളയുടെ പേരിൽനിന്നു ജവാഹർലാൽ നെഹ്റുവിന്റെ പേര് നീക്കി പുനർനാമകരണം ചെയ്തതിനെതിരെ എം.കെ.രാഘവൻ എംപി. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ നേതാവായ നെഹ്റു എവിടെയാണ്? ബിജെപി നേതാക്കൾ എവിടെയാണ്? നെഹ്റുവിന്റെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലും ഇവർക്കില്ല.ജവാഹർലാൽ നെഹ്റു നാഷനൽ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് എൻവയോൺമെന്റ് എക്സിബിഷൻ എന്ന പേരു തിരുത്തി ബാൽ വൈജ്ഞാനിക് പ്രദർശിനി അഥവാ ‘ബിവിപി’ എന്നാക്കി മാറ്റിയിരിക്കുകയാണ്. ശാസ്ത്രമേളയ്ക്ക് ‘ബിവിപി’ എന്ന പേരിടുന്നതിലൂടെ പടിപടിയായി ‘എബിവിപി’ എന്ന പേരിടാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും രാഘവൻ ആരോപിച്ചു.