തിരുവനന്തപുരം: ഇന്ധനവിലവര്‍ദ്ധനക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ വ്യക്തമാക്കി.ജനങ്ങളെ ഇതുപോലെ കൊള്ളയടിക്കുന്ന ബജറ്റ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല.നികുതി കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നത്.യു.ഡി.എഫ് ശക്തമായ സമരം നടത്തും.6 ന് യോഗം ചേർന്ന് സമര രീതി തീരുമാനിക്കും.ജനരോഷത്തിൽ എൽ ഡി എഫ് മണ്ണാങ്കട്ട പോലെ അലിഞ്ഞ് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊച്ചിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ അദ്ദേഹം മാധ്യമങ്ങളേയും കേന്ദ്രസര്‍ക്കാരിനേയും പഴി ചാരി.ഇന്ധന വില ഇത്രകണ്ട് ഉയരാൻ കാരണം കേന്ദ്ര സർക്കാരിന്‍റെ നിലപാടാണ്.കേന്ദ്ര വിഹിതത്തിൽ നാൽപതിനായിരം കോടിയുടെ കുറവ് ഉണ്ടാകും.സംസ്ഥാനത്തിന് വരുമാന വർദ്ധനവ് ആവശ്യമാണ്. ഇതേകുറിച്ച് ഒന്നും പറയാതെ മാധ്യമങ്ങള്‍ ഇന്ധനവിലവര്‍ദ്ധനയെകുറിച്ച് മാത്രം പറയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഇപ്പോൾ അവതരിപ്പിച്ചത് ബജറ്റ് നിർദ്ദേശങ്ങളാണ്.ഇതില്‍ ചർച്ച നടത്തിയാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിന്‍റെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘചിപ്പിക്കുന്നത്. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും.