ഇടുക്കി : തിരുവനന്തപുരത്ത് സിപിഎം ആസ്ഥാനമായ എകെജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ മന്ത്രിയും ഉടുമ്പുഞ്ചോല എംഎല്‍എയുമായ എംഎം മണി. പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്ന് കരുതി എപ്പോഴും അത് പ്രതീക്ഷിക്കരുതെന്ന് മണി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എകെജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി 11.30 യോടെയാണ് എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ സ്കൂട്ടറിലെത്തിയ ആള് ബോംബെറിഞ്ഞത്. എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാളാണ് ബോംബെറിഞ്ഞത്.