തിരുവനന്തപുരം : രവീന്ദ്രന്‍ പട്ടയത്തിന്റെ പേരില്‍ സിപിഐഎം ഓഫീസില്‍ തൊടാന്‍ ആരെയും അനുവദിക്കില്ലെന്ന് മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം. മണി. പട്ടയം ലഭിക്കുന്നതിന് മുന്‍പ് പാര്‍ട്ടി ഓഫീസ് അവിടെയുണ്ട്. വിഷയം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യകത്മാക്കി. സര്‍ക്കാര്‍ തീരുമാനത്തോട് യോജിക്കുന്നില്ല. തീരുമാനം ചോദ്യം ചെയണോ എന്നതൊക്കെ പാര്‍ട്ടി നേതാക്കളോട് ചോദിക്കണം. രവീന്ദ്രന്‍ പട്ടയം നല്‍കിയത് സര്‍ക്കാര്‍ നിയമപ്രകാരമെന്ന് എം.എം. മണി പറഞ്ഞു. രവീന്ദ്രന്‍ മുട്ടില്‍ വച്ച് എഴുതി കൊടുത്തതല്ല പട്ടയം. വന്‍കിടക്കാര്‍ക്ക് ഭൂമി നല്‍കിയിട്ടില്ല. ഉത്തരവ് വിശദമായി പരിശോധിക്കുമെന്ന് എം.എം. മണി പറഞ്ഞു.