ഡൽഹി : അസമിൽ നിന്ന് ഡൽഹിയിലേക്ക് വിമാനത്തിൽ വരുന്നതിനിടെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു. ദിബ്രുഗഢിൽ നിന്ന് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിൽ ഇന്നലെയാണ് സംഭവം. ഫ്ളൈറ്റ് 6E 2037 എന്ന വിമാനത്തിലാണ് അപകടം. മൊബൈൽ ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട കാബിൻക്രൂ ഉടൻതന്നെ അഗ്നിശമന ഉപകരണംകൊണ്ട് തീയണക്കുകയായിരുന്നു. യാത്രക്കാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരുക്കേൽക്കാതെ വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറങ്ങിതായി ഡിജിസിഎ അറിയിച്ചു. ഡൽഹി വിമാനത്താവളത്തിൽ 12.45 ഓടെയാണ് വിമാനം പറന്നിറങ്ങിയത്.