കൂറ്റനാട്: പട്ടാമ്പി നേർച്ചയ്ക്കിടെ മൂന്ന് മൊബൈൽ ഫോൺ കവർന്നയാൾ പിടിയിൽ. കോഴിക്കോട് നടക്കാവ് സ്വദേശി ഷാഹുലാണ് (28) പിടിയിലായത്. പട്ടാമ്പി നേർച്ച കാണാനെത്തിയ സുഹൃത്തുക്കളായ മൂന്നുപേർ മൊബൈൽ ഇരുചക്രവാഹനത്തിൽ സൂക്ഷിച്ചിരുന്നു. ഇതാണ് ഷാഹുൽ മോഷ്ടിച്ചത്. ഉടമകളുടെ പരാതിയിൽ തൃത്താല പൊലീസ് അന്വേഷണം തുടങ്ങി.
സൈബർസെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ ഉണ്ടെന്ന് കണ്ടെത്തി പിടികൂടുകയായിരുന്നു. മൂന്ന് ഫോണും കണ്ടെടുത്തു. തൃത്താല എസ്എച്ച്ഒ വി വി വിമൽ, എസ്ഐ കെ എം ഷാജി, എഎസ്ഐ കാജാഹുസൈൻ, സിപിഒ രാഗേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.