അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ വാരണാസി ഹൈവേയുടെ ഗുണനിലവാരം പരിശോധിക്കാൻ അർദ്ധരാത്രിയിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തരർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. വ്യാഴാഴ്ച രാത്രിയാണ് മോദി ഗുജറാത്തിൽ നിന്ന് നേരിട്ട് തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസിയിൽ എത്തിയത്. ഇവിടെ ഇന്ന് അദ്ദേഹം നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. ബാബത്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി യോഗി, ബിജെപി യുപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി തുടങ്ങി നിരവധി നേതാക്കൾ സ്വീകരിച്ചു. തുടർന്ന് റോഡ്‌ഷോയും നടത്തി, പലയിടത്തും സ്വീകരണം നൽകി. ഇതിനുശേഷമായിരുന്നു റോഡിലെ മിന്നൽ പരിശോധന.
അടുത്തിടെ പണി പൂര്‍ത്തിയാക്കിയ വാരാണസി ഹൈവേയിലെ ശിവ്പൂര്‍-ഫുല്‍വാരിയ-ലഹര്‍താര മാര്‍ഗ്ഗിലെ ഭാഗമാണ് മോദിയും യോഗിയും അതീവരഹസ്യമായി പരിശോധിച്ചത്. പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം ബനാറസ് ലോക്കോമോട്ടീവ് വർക്ക്‌ഷോപ്പിൻ്റെ ഗസ്റ്റ്ഹൗസിലേക്ക് നീങ്ങുന്നതിനിടെ ശിവപൂർ-ഫുൽവാരിയ-ലഹർതാര റോഡിൽ പെട്ടെന്ന് നിർത്തുകയായിരുന്നു. തുടർന്ന് പ്രധാനമന്ത്രി മോദി നാലുവരി പാത പരിശോധിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കുറച്ച് നേരം റോഡിൽ ചുറ്റിനടന്നുകണ്ട് ശേഷം പ്രധാനമന്ത്രി മോദി രാത്രി ഗസ്റ്റ് ഹൗസിലേക്ക് പോയി.
പ്രധാനമന്ത്രി മോദി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. “കാശിയില്‍ രാത്രിയില്‍ എത്തിയ ഞാന്‍ ഹൈവേയിലെ ശിവ്പൂര്‍-ഫുല്‍വാരിയ-ലഹര്‍താര മാര്‍ഗ്ഗിലെ ഭാഗം പരിശോധന നടത്തി. യുപിയിലെ തെക്കുഭാഗത്തുള്ള ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഈ ഹൈവേ.”- മോദി എക്സില്‍ കുറിച്ചു. 360 കോടി രൂപയില്‍ നിര്‍മ്മിച്ച ഈ ഹൈവേ ബിഎച്ച് യുവില്‍ നിന്നും എയര്‍പോര്‍ട്ടിലേക്കുള്ള ദൂരം 75 മിനിറ്റില്‍ നിന്നും 45 മിനിറ്റാക്കി ചുരുക്കും. ലഹര്‍താരയില്‍ നിന്നും കചഹ്റിയിലേക്കുള്ള ദൂരം 30 മിനിറ്റില്‍ നിന്നും 15 മിനിറ്റാക്കി ചുരുക്കും.
ഇന്ന് ഗുരു രവിദാസിന്റെ ക്ഷേത്രത്തില്‍ മോദി പ്രത്യേകം പൂജകള്‍ നടത്തും. സന്ത് ഗുരു രവിദാസിന്റെ 647ാമത് ജന്മദിനമാണ് വെള്ളിയാഴ്ച. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ 13000 കോടിയുടെ വികസനപദ്ധതികള്‍ പ്രഖ്യാപിക്കും. വാരണാസിയിലെ ബനാസ് ഡയറി കാശി കോംപ്ലക്‌സിൻ്റെ ഉദ്ഘാടനമടക്കം നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഇതുകൂടാതെ രവിദാസ് ജയന്തിയോടനുബന്ധിച്ച് നടക്കുന്ന പങ്കെടുക്കും.
വാരാണസിക്ക് 13,000 കോടി രൂപയുടെ പദ്ധതികൾ സമ്മാനിക്കാനാണ് പ്രധാനമന്ത്രി മോദി വരുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വികസിത ഇന്ത്യയുടെ ദൃഢനിശ്ചയത്തിന് മൂർത്തമായ രൂപം നൽകാനുള്ള നിശ്ചയദാർഢ്യത്തോടെയാണ് പ്രധാനമന്ത്രിതുടർച്ചയായി പ്രവർത്തിക്കുന്നതെന്നും, അതേ ക്രമത്തിൽ, 13,000 രൂപയിലധികം വരുന്ന വിവിധ ജനക്ഷേമ വികസന പദ്ധതികൾ അവതരിപ്പിക്കാനാണ് അദ്ദേഹം ഇന്നലെ വാരണാസി ജില്ലയിൽ എത്തിയതെന്നുമാണ് റിപ്പോർട്ടുകൾ.