മുംബൈ: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വിജയിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘രാജാവിന്റെ’ ആത്മാവ് ഇവിഎമ്മിൽ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന വേദയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചതിന് മോദിക്കെതിരെ രാഹുല്‍ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇ വി എം മെഷീന് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. വി വി പാറ്റ് എണ്ണാനും ആവശ്യപ്പെട്ടു. പക്ഷെ അനുമതി ലഭിച്ചില്ലെന്നും മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന സമാപനറാലിയില്‍ രാഹുല്‍ പറഞ്ഞു.