• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 6, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭൂരിപക്ഷ അജണ്ട നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നു : പി.ചിദംബരം

by Web Desk 01 - News Kerala 24
December 28, 2021 : 12:40 pm
0
A A
0
ഭൂരിപക്ഷ അജണ്ട നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നു : പി.ചിദംബരം

ന്യൂഡൽഹി : മദർ തെരേസ സ്ഥാപിച്ച സന്ന്യാസസമൂഹമായ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം. മോദി സർക്കാർ തങ്ങളുടെ ഭൂരിപക്ഷ അജണ്ട നടപ്പാക്കാൻ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതായി അദ്ദേഹം ആരോപിച്ചു. കൊൽക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സംഭാവനകൾ നിഷേധിക്കുന്നതിനേക്കാൾ ഞെട്ടിപ്പിക്കുന്ന മറ്റൊന്നില്ല. ഇന്ത്യയിലെ ദരിദ്രർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച മദർ തെരേസയുടെ സ്മരണയോടുള്ള ഏറ്റവും വലിയ അപമാനമാണിത് ചിദംബരം ട്വീറ്റ് ചെയ്തു. ക്രിസ്മസ് നാളിലാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി കേന്ദ്രം റദ്ദാക്കിയത്. ചട്ടങ്ങളിൽ ചിലത് പാലിക്കാത്തതിനെത്തുടർന്നാണ് നടപടിയെന്നാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.

ചില ഹാനികരമായ വിവരങ്ങൾ കണ്ടെത്തിയെന്ന് ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നത്. വർഗീയ കലാപങ്ങളും തീവ്രവാദപ്രവർത്തനങ്ങളും അടിച്ചമർത്താനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ക്രിസ്ത്യൻ ജീവകാരുണ്യപ്രവർത്തനങ്ങളേയും മാനുഷികപ്രവർത്തനങ്ങളേയും അടിച്ചമർത്താനല്ല ചിദംബരം പറഞ്ഞു. 2021 അവസാനിക്കുന്ന ഘട്ടത്തിൽ മോദി സർക്കാർ മറ്റൊരു ലക്ഷ്യം കണ്ടെത്തിയെന്ന് വ്യക്തമാണ്. അത് ക്രിസ്ത്യാനികളാണ്. ഭൂരിപക്ഷ അജണ്ട നടപ്പാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചത് നടുക്കമുണർത്തുന്നതാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്ര നടപടിയോടെ ഉപവിയുടെ സഹോദരിമാരുടെ പരിചരണത്തിലുള്ള 22,000 രോഗികൾക്കും മറ്റുള്ളവർക്കും ഭക്ഷണവും മരുന്നും വാങ്ങാൻ നിർവാഹമില്ലാതായെന്നും അവർ പറഞ്ഞു.

അതേ സമയം കേന്ദ്രം ആരുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പിറക്കിയത്. വിദേശസംഭാവനനിയന്ത്രണച്ചട്ടത്തിന്റെ (എഫ്.സി.ആർ.എ.) ലൈസൻസ് പുതുക്കാനുള്ള മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ ഈ മാസം 25-ന് നിരസിച്ചിട്ടുണ്ട്. 31 വരെ അവർക്ക് സംഭാവന സ്വീകരിക്കാൻ ലൈസൻസുണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ മിഷണറീസ് ഓഫ് ചാരിറ്റി അപേക്ഷനൽകിയിരുന്നതായും അതനുസരിച്ച് നടപടിയെടുത്തിട്ടുണ്ടെന്നും എസ്.ബി.ഐ. അറിയിച്ചതായും മന്ത്രാലയം പത്രക്കുറിപ്പിലറിയിച്ചു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും എന്നാൽ, വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി കേന്ദ്രം റദ്ദാക്കിയതായി അറിയിപ്പുലഭിച്ചിട്ടുണ്ടെന്നും മിഷണറീസ് ഓഫ് ചാരിറ്റിയും പിന്നാലെ പ്രതികരിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതുവരെ വിദേശസംഭാവനാ അക്കൗണ്ടുകൾ മരവിപ്പിക്കാൻ വിവിധശാഖകളോട് നിർദേശിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരത്ത് മദ്യപിച്ച് അക്രമം നടത്തിയ കേസ് ; പ്രതികള്‍ പിടിയില്‍

Next Post

13 നഗരങ്ങളിൽ 5 ജി സേവനം ലഭിക്കുമെന്ന് ടെലികോം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
13 നഗരങ്ങളിൽ 5 ജി സേവനം ലഭിക്കുമെന്ന് ടെലികോം

13 നഗരങ്ങളിൽ 5 ജി സേവനം ലഭിക്കുമെന്ന് ടെലികോം

ശബരിമല ആചാരലംഘനത്തിന് കൂട്ടുനിന്നവര്‍ക്കെല്ലാം കാലം തിരിച്ചടി നല്‍കി : ശ്രീധരന്‍ പിള്ള

ശബരിമല ആചാരലംഘനത്തിന് കൂട്ടുനിന്നവര്‍ക്കെല്ലാം കാലം തിരിച്ചടി നല്‍കി : ശ്രീധരന്‍ പിള്ള

രണ്ട് കോവിഡ് വാക്സിനുകൾക്ക് കൂടി രാജ്യത്ത് അനുമതി

രണ്ട് കോവിഡ് വാക്സിനുകൾക്ക് കൂടി രാജ്യത്ത് അനുമതി

സോണിയ ഗാന്ധി ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക പൊട്ടിവീണു ; വേദി വിട്ട് അധ്യക്ഷ

സോണിയ ഗാന്ധി ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക പൊട്ടിവീണു ; വേദി വിട്ട് അധ്യക്ഷ

ശശി തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത് ; വീണ്ടും മുല്ലപ്പള്ളിയുടെ വിമര്‍ശനം

ശശി തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത് ; വീണ്ടും മുല്ലപ്പള്ളിയുടെ വിമര്‍ശനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In