കൂറ്റനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. തൃശൂര്‍ കുരിച്ചിക്കര സ്വദേശി സജീവനെ (55) ആണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കൂറ്റനാട് ആമക്കാവിനടുത്ത് സഹോദരി താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സ് സന്ദര്‍ശിക്കാറുണ്ടായിരുന്നു. ജൂണ്‍ മാസത്തില്‍ ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോഴാണ് അയല്‍വാസികളായ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ പിഡിപ്പിക്കാന്‍ ശ്രമിച്ചത്. പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ച പ്രതിയെ ആമക്കാവില്‍ നിന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.