വയനാട്: അച്ഛന്‍റെ കൂടെ നടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പൂത്തൂർ വയൽ സ്വദേശിയായ നിഷാദ് ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവ സമയം നാട്ടുകാർ പിടികൂടിയ നിഷാദിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാമെന്ന് നാട്ടുകാരെ വിദഗ്ധമായി പറ്റിച്ച് ഓട്ടോയിൽ കയറ്റി രക്ഷപ്പെടുത്താൻ ശ്രമിച്ച ഓട്ടോ ഡ്രൈവറായ പുത്തൂർവയൽ സ്വദേശിയായ അബുവിനെയും പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ നിഷാദ് മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രണ്ട് പ്രചികളെയും കോടതി റിമാൻഡ് ചെയ്തു