കോഴിക്കോട്> രണ്ടു വർഷത്തോളം പത്തു വയസുകാരിയെ വീടിനകത്തും തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലും ലൈംഗീകമായി പീഡിപ്പിച്ച എഴുപതു വയസുകാരനും 67 വർഷം കഠിന തടവും 3,50000 രൂപ പിഴയും വിധിച്ചു. മണാശേരി കുട്ടിച്ചേവി ചലിയാത്ത് ചേന്നനെയാണ് കോഴിക്കോട് അതി വേഗപോക്‌സോ കോടതി ജഡ്ജ് രാജീവ് ജയരാജ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ 3,00,000 രൂപ പെൺകുട്ടിക്ക് നൽകാനും വിധിച്ചു. മുക്കം പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ എൻ സി സന്തോഷ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആർ എൻ രഞ്‌ജിത് ഹാജരായി.












