പാരിസ്: ഫ്രാൻസ് തലസ്ഥാന നഗരത്തെ ദിവസങ്ങളോളം കലാപഭൂമിയാക്കി നിരപരാധിയായ കൗമാരക്കാരനെ പോയന്റ് ബ്ലാങ്കിൽ വെടിവെച്ചുകൊന്ന പൊലീസുകാരനു വേണ്ടി നടന്ന പണപ്പിരിവിൽ ലഭിച്ചത് കോടികൾ. ഫ്രഞ്ച് തീവ്ര വലതുനേതാവ് മാരിൻ ലീ പെന്നിന്റെ മുൻ ഉപദേഷ്ടാവ് ജീൻ മെസ്സിഹയുടെ നേതൃത്വത്തിൽ ‘ഗോഫണ്ട്മി’ എന്ന പേരിൽ നടത്തിയ പണപ്പിരിവാണ് ഫ്രാൻസിനെ ഞെട്ടിച്ച് കോടികളുടെ കൊയ്ത്തായി മാറിയത്.ദിവസങ്ങൾക്കകം 9,63,000 യൂറോ (ഏകദേശം 8.6 കോടി രൂപ) പ്രതിയായ പൊലീസുകാരന് വേണ്ടി സംഭാവനയായി ഒഴുകിയെത്തി.ആഫ്രിക്കൻ വംശജനായ നാഇൽ എന്ന 17 കാരനെയാണ് ട്രാഫിക് ജങ്ഷനിൽ പൊലീസുകാരൻ അകാരണമായി വെടിവെച്ചുകൊന്നത്. പണപ്പിരിവിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ അടക്കം രംഗത്തെത്തിയിട്ടുണ്ട്.