ന്യൂഡൽഹി : വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ പരിശോധന നടത്തി. സുപ്രീംകോടതിയുടെ മൂന്നംഗ അന്വേഷണ സംഘമാണ് യശ്വന്ത് വർമയുടെ വസതിയിൽ പരിശോധന നടത്തിയത്. വിഷയത്തിൽ രാജ്യസഭ അധ്യക്ഷൻ ജഗദീപ് ദൻഘഡ് വിളിച്ച യോഗം വൈകിട്ട് നടക്കും. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും മാറ്റിയിരുന്നു.