കൊച്ചി: കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. ബംഗാൾ സ്വദേശി റോണിമിയ, അസം സ്വദേശി അബ്ദുൾ കലാം എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം സ്വദേശി മാത്യുവിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇവർ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയത്. തിങ്കളാഴ്ചയാണ് മാത്യുവിന് പള്ളിക്കര ഭാഗത്ത് വച്ച് ഫോൺ നഷ്ടപെട്ടത്. ഫോണിന്റെ പാസ് വേർഡ് കണ്ടെത്തിയാണ് പണം കവർന്നത്. പണവുമായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇവർ പിടിയിലായത്.