കൊച്ചി :മോന്‍സൺ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം ഫലപ്രദമല്ലെന്നു ആരോപിച്ച് കേസിലെ പരാതിക്കാരനായ ഷമീർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.തട്ടിപ്പിന് കൂട്ട് നിന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി അന്വേഷണം വേണമെന്നാണ് ആവശ്യം. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമർപ്പിച്ചിട്ടുള്ളത്. ഐ. ജി ലക്ഷ്മണയടക്കമുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.
മുൻ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോൻസണുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും സാമ്പത്തിക തട്ടിപ്പിൽ പങ്കുള്ളതിന് തെളിവ് ലഭിച്ചില്ലെന്നും റിപോർട്ടിൽ പറയുന്നുണ്ട്.കെ പി സി സി പ്രസിഡന്റ് സുധാകരനെ അടക്കം ചോദ്യം ചെയ്യേണ്ടതുണ്ട്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഹർജി അനുവദിക്കരുതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്