ജയ്പൂർ : ജയ്പൂരിൽ രാഷ്ട്രീയ രജ്പുത് കർണി സേന അധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദി വെടിയേറ്റ് മരിച്ചു. വീടിന് പുറത്ത് നിൽക്കുകയായിരുന്ന സുഖ്ദേവിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഗോഗമേദിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഗോഗമേദി തന്റെ വീടിന് പുറത്ത് നിൽക്കുകയായിരുന്നു. ഇതിനിടെ സ്കൂട്ടറിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗോഗമേദിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിവെപ്പിൽ ഗോഗമെഡിയുടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാൾക്കും പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്. പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്.