തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരായ സിഎംആർഎൽ മാസപ്പടി വിവാദത്തില്‍ കൂടുതൽ തെളിവുകൾ പുറത്തുവിടാൻ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴൽനാടൻ. നാളെ രാവിലെ 11 ന് തെളിവ് പുറത്തുവിടുമെന്ന് കുഴൽനാടൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് വച്ചാണ് കുഴൽനാടൻ്റെ വാർത്താ സമ്മേളനം നടക്കുക. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന വാദം പൊളിഞ്ഞെന്നും അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്താനും സാധ്യതയുണ്ടെന്നും മാത്യു കുഴല്നാടന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേ അനുവദിക്കാത്ത കര്‍ണാടക ഹൈക്കോടതി ഉത്തരവിന് പിന്നാലെയായിരുന്നു കുഴൽനാടൻ്റെ പ്രതികരണം.