ബംഗളൂരു: ബംഗളൂരുവിൽ മലയാളി സിഇഒയെ അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമ്പോൾ ഞെട്ടി രാജ്യം. കൊലപാതകത്തിന്റെ വാർത്താ റിപ്പോർട്ട് പ്രതി ജോക്കർ ഫെലിക്സ് പ്രതി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ ആണ് ഫെലിക്സ് വാർത്തയും ഒരു സ്റ്റാറ്റസും പ്രതി പോസ്റ്റ് ചെയ്തത്. ഈ ലോകത്ത് ചതിയന്മാർ മാത്രമേ ഉള്ളൂ എന്ന് സ്റ്റാറ്റസിൽ ജോക്കർ ഫെലിക്സ് കുറിച്ചത്.
ചതിയന്മാരെയാണ് താൻ ദ്രോഹിച്ചതെന്നും നല്ല ആളുകളെ അല്ലെന്നും ഫെലിക്സ് കുറിച്ചു. ജോക്കർ ഫെലിക്സ് അഥവാ ശബരീഷ് എന്ന യുവാവ് മയക്കു മരുന്നിന് അടിമയാണെന്ന സംശയങ്ങളാണ് ഉയരുന്നത്. ഫെലിക്സും കൂട്ടാളികളും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നുള്ള സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുകളും പുറത്ത് വന്നിട്ടുണ്ട്. ടിക് ടോക് താരമായ ഫെലിക്സിനു ‘ജോക്കർ ഫെലിക്സ്’ എന്നത് സമൂഹ്യ മാധ്യമങ്ങളിലെ വിശേഷണമാണ്.
മുഖത്തു ടാറ്റൂ ചെയ്ത്, മുടിയിൽ ചായം പൂശി, കാതിൽ സ്വർണകമ്മലിട്ട്, മഞ്ഞക്കണ്ണട ധരിച്ചുള്ള രൂപത്തിലുള്ള ഫെലിക്സിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലുണ്ട്. ബംഗളൂരുവിലെ എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എംഡി പാണീന്ദ്ര സുബ്രഹ്മണ്യ, സി ഇ ഒ വിനു കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. നോർത്ത് ബംഗളൂരുവിലെ അമൃതഹള്ളിയിൽ പമ്പ എക്സ്റ്റൻഷനിലാണ് ഇന്നലെ വൈകിട്ടാണ് കൊലപാതകം നടന്നത്.
ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറാണ് എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്. ഫെലിക്സ് ഉൾപ്പടെ മൂന്ന് പേർ അടങ്ങിയ സംഘം ഓഫീസിൽ അതിക്രമിച്ചു കയറി കൊലപാതകം നടത്തുകയായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചു വിട്ട ശേഷം ഫെലിക്സ് മറ്റൊരു സ്റ്റാർട്ട് അപ്പ് തുടങ്ങിയിരുന്നു. എയ്റോണിക്സ് എന്ന കമ്പനി ഈ സ്റ്റാർട്ട് അപ്പിന് ഭീഷണി ആണെന്ന് ഫെലിക്സ് കരുതി. ഇതിന്റെ പകയും മുൻപ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിലെ പകയുമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പൊലീസ് നിഗമനം.