• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പണം, അറിഞ്ഞുവെയ്ക്കാം ചില പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ

by Web Desk 06 - News Kerala 24
February 14, 2023 : 1:59 pm
0
A A
0
വായ്പ വിതരണത്തില്‍ വര്‍ധന ; കേരള ബാങ്കുകള്‍ക്ക് കുതിപ്പ്

ഉയർച്ചകളും  ഇടിവുകളുമായി ഓഹരിവിപണി പലപ്പോഴും ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്. അതുകൊണ്ടുതന്നെ റിസ്‌ക് എടുക്കാൻ താല്പര്യമില്ലാത്തവർ വിപണി നിക്ഷേപങ്ങളിൽ നിന്നും മാറി നിൽക്കുകയും ചെയ്യും. അത്തരക്കാർക്കു  ആശങ്കകളില്ലാതെ നിക്ഷേപിക്കാൻ പറ്റുന്ന മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ. കേന്ദ്ര സർക്കാർ പദ്ധതിയായതിനാൽ സുരക്ഷയുടെ കാര്യത്തിലും ആശങ്ക വേണ്ട. മാത്രമല്ല, ഉയർന്ന പലിശ നിരക്കും പ്രധാന ആകർഷണമാണ്. 5 വർഷ കാലയളവിലേക്കുള്ള ചില നിക്ഷേപ പദ്ധതികൾ പരിചയപ്പെടാം .

പോസ്റ്റ് ഓഫീസ് ടൈം  ഡെപ്പോസിറ്റ്  അക്കൗണ്ട്

സ്ഥിര നിക്ഷേപം പോലെ പോസ്റ്റ് ഓഫീസ് ആരംഭിച്ച പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം  ഡെപ്പോസിറ്റ്. പണത്തിന്റെ ആവശ്യം എപ്പോഴാണ് ഉണ്ടാവുകയെന്നത് നിശ്ചയമില്ലാത്ത കാര്യമാണ്. പെട്ടന്ന് വലിയൊരുതുക ആവശ്യം വന്നേക്കാം. ഇങ്ങനെയുള്ളവർക്ക് പോസ്റ്റ് ഓഫീസ് ടൈം  ഡെപ്പോസിറ്റ് സ്‌കീം കണ്ണുമടച്ചു തെരഞ്ഞെടുക്കാം. 1000 രൂപയാണ് ഈ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള ഏറ്റവും ചെറിയ തുക. പത്തുവയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. ഉയർന്ന പലിശ  ഉറപ്പുവരുത്തുന്ന സ്‌കീം ആണിത്

ഈ സ്കീമിന് കീഴിൽ, ഒരു വ്യക്തിക്ക് ഒന്നോ രണ്ടോ മൂന്നോ അഞ്ചോ വർഷത്തേക്ക് പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാം. ഒന്ന്, രണ്ട്, മൂന്ന് വർഷത്തേക്കുള്ള നിക്ഷേപത്തിന്  5 .5 ശതമാനം പലിശ ലഭിക്കും. മികച്ച ഒരു വരുമാനമാണ് നിക്ഷേപത്തിൽ നിന്നും ആഗ്രഹിക്കുന്നതെങ്കിൽ  5 വർഷത്തേക്കുള്ള ടൈം ഡെപ്പോസിറ്റിൽ പണം നിക്ഷേപിക്കണം. അഞ്ച് വർഷത്തെ നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ്  6.7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ആദായനികുതി നിയമം, 1961-ലെ സെക്ഷൻ 80C പ്രകാരം നിക്ഷേപകന് നികുതിയിളവ് ലഭിക്കും. മാത്രമല്ല, നിക്ഷേപം ആരംഭിച്ച കാലാവധി പൂർത്തിയാക്കിയില്ലെങ്കിലും 6 മാസത്തിനു ശേഷം പിൻവലിക്കൽ നടത്താം.

പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും സുരക്ഷിതമായ സ്‌കീമുകളിൽ ഒന്നാണ് ആർ ഡി അക്കൗണ്ട്. നഷ്ട സാധ്യത കുറഞ്ഞതും, അതേസമയം വരുമാനം ഉറപ്പുനൽകുകയും ചെയ്യുന്ന  സ്‌കീം  ആണിത്. 5 വർഷമാണ് പദ്ധതി കാലാവധി. ഓരോ മാസവും 100 രൂപയോ അല്ലെങ്കിൽ 10 രൂപയുടെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും  നിക്ഷേപിക്കാം .പ്രതിവർഷം 5 .8  ശതമാനം ത്രൈമാസ പലിശയും ഈ സ്‌കീം ഉറപ്പുനൽകുന്നു .

പോസ്റ്റ് ഓഫീസ് നാഷണൽ സേവിങ്  സർട്ടിഫിക്കറ്റ്

സുരക്ഷയും വരുമാനവും ഉറപ്പുവരുത്തുന്ന മറ്റൊരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് എൻ എസ് സി. 100  രൂപ വീതം പ്രതിമാസ നിക്ഷേപത്തിന് തയ്യാറാണെങ്കിൽ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് നിങ്ങൾക്കൊരു ലക്ഷാധിപതി ആകാം  . 5 വർഷമാണ് പദ്ധതി കാലാവധി. എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ അക്കൗണ്ട് തുടങ്ങി ഒരു വർഷം പൂർത്തിയായിക്കഴിഞ്ഞാൽ, അധിക നിബന്ധനകളോടെ നിക്ഷേപകന് പണം പിൻവലിക്കാം. യാതൊരു വിധ ആശങ്കകളുമില്ലാതെ നല്ലൊരു തുക കൈവരിക്കാൻ നിങ്ങൾക്ക് സാധിക്കുകയും ചെയ്യും .

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ കർശന നടപടി; വകുപ്പുതല നടപടിയും ഉണ്ടാവുമെന്ന് മന്ത്രി

Next Post

മലദ്വാരത്തിൽ ക്യാപ്സൂൾ രൂപത്തിലാക്കി കടത്ത്; കൊച്ചിയിൽ പിടിച്ചത് 3 കിലോ സ്വർണം, മലപ്പുറം സംഘമെന്ന് സംശയം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം കൊടുങ്ങല്ലൂരിൽ പോലീസ് പിടികൂടി

മലദ്വാരത്തിൽ ക്യാപ്സൂൾ രൂപത്തിലാക്കി കടത്ത്; കൊച്ചിയിൽ പിടിച്ചത് 3 കിലോ സ്വർണം, മലപ്പുറം സംഘമെന്ന് സംശയം

സുരക്ഷിതമായിരിക്കാൻ ലോക്കറിൽ വച്ചു, രണ്ട് ലക്ഷത്തിൽ കൂടുതൽ ബാങ്കിൽ നിന്നും ചിതൽ തിന്നു

സുരക്ഷിതമായിരിക്കാൻ ലോക്കറിൽ വച്ചു, രണ്ട് ലക്ഷത്തിൽ കൂടുതൽ ബാങ്കിൽ നിന്നും ചിതൽ തിന്നു

5 സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് : കെ.സി വേണുഗോപാല്‍

'കേന്ദ്രധനമന്ത്രി പറഞ്ഞത് തെറ്റാണെങ്കിൽ ,ബാലഗോപാൽ തെളിയിക്കണം; അങ്ങനെ തെളിയിച്ചാല്‍ കോണ്‍ഗ്രസ് കൂടെ നില്‍ക്കും'

മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട യുവതിയുമായി ന​ഗ്ന വീഡിയോ കോൾ; 65കാരന് നഷ്ടമായത് 60ലക്ഷം

മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട യുവതിയുമായി ന​ഗ്ന വീഡിയോ കോൾ; 65കാരന് നഷ്ടമായത് 60ലക്ഷം

അഞ്‌ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരണം; എലിവിഷം ഉള്ളില്‍ ചെന്നെന്ന് രാസ പരിശോധനാ ഫലം

അഞ്‌ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരണം; എലിവിഷം ഉള്ളില്‍ ചെന്നെന്ന് രാസ പരിശോധനാ ഫലം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In